പെരിന്തൽമണ്ണ: പെരിന്തൽമണ്ണ സർവ്വീസ് സഹകരണ ബാങ്ക് നിർദ്ധനരായ 'എ' ക്ലാസ് മെമ്പർമാർക്ക് സൗജന്യമായി നിർമ്മിച്ചു നൽകുന്ന വീടുകളിൽ 32-ാമത്തെ 'സഹകരണ ഭവൻ' പൊന്ന്യാകുർശി പാത്തുമ്മ ചേരിയിൽ എന്നവരുടെ വീടിൻ്റെ തറക്കല്ലിടൽ കർമ്മം നിർവ്വഹിച്ച് കൊണ്ട് ബഹു.മുനിസിപ്പൽ ചെയർപേഴ്സൺ പച്ചീരി സുരയ്യ ഫാറൂക്ക് അവർകൾ നിർവ്വഹിച്ചു. ബാങ്ക് പ്രസിഡണ്ട് പച്ചീരി ഫാറൂക്ക് ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു. ബാങ്ക് വൈസ് പ്രസിഡണ്ട് എ.ആർ.ചന്ദ്രൻ, ബാങ്ക് ഡയറക്ടർമാരായ മമ്മി ചേരിയിൽ, സി.അബ്ദുൽ നാസർ, മൊയ്തു കിഴക്കേതിൽ, മുഹമ്മദ് ഹനീഫ പടിപ്പുര, മുഹമ്മദ് സമീർ.വി, അജിത് കുമാർ.വി, സുരാദേവി.ഇ.ആർ, സുൽഫത്ത് ബീഗം, റെജീന അൻസാർ, മുനിസിപ്പൽ കൗൺസിലർ സലീന ഉമ്മർ ചേരിയിൽ, ബാങ്ക് സെക്രട്ടറി നാസർ കാരാടൻ, അലി ചേരിയിൽ, ഉമ്മർ.സി, വീരാൻ.സി, സലീം.സി, അബൂബക്കർ മുസ്ല്യാർ.സി, അഹമ്മദ്കുട്ടി ചേരിയിൽ, തെക്കത്ത് ഉസ്മാൻ, നവാസ് തോട്ടം എന്നിവർ സംബന്ധിച്ചു.
