പെരിന്തൽമണ്ണ : പെരിന്തൽമണ്ണ നഗരസഭാ പരിധിയിലെ നിർദ്ധനരായ വിദ്യാർത്ഥികൾക്ക് പെരിന്തൽമണ്ണ സർവ്വീസ് സഹകരണ ബാങ്ക് പഠനോപകരണങ്ങൾ നൽകി. പൊന്ന്യാകുർശി മേഖലയിലെ വിതരണ ഉദ്ഘാടനം ബഹു.ബാങ്ക് പ്രസിഡണ്ട് പച്ചീരി ഫാറൂക്ക് അവർകൾ നിർവ്വഹിച്ചു. ചടങ്ങിൽ ബാങ്ക് വൈസ് പ്രസിഡണ്ട് എ.ആർ.ചന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. ആശംസകൾ നേർന്ന് കൊണ്ട് ബ്ലോക്ക് കോൺഗ്രസ് പ്രസിഡണ്ട് അരഞ്ഞിക്കൽ ആനന്ദൻ, മണ്ഡലം കോൺഗ്രസ് പ്രസിഡണ്ട് രാജേന്ദ്രൻ എന്ന കൊച്ചു, മുസ്തഫ ചേലാക്കോടൻ, സമദ് മലയനകത്ത്, ഇസ്മായിൽ മാസ്റ്റർ, ഷംസുദ്ധീൻ മാസ്റ്റർ, അസീസ് മണ്ണേങ്ങൽ, ബാങ്ക് ഡയറക്ടർമാരായ മമ്മി ചേരിയിൽ, സി.അബ്ദുൽ നാസർ, മൊയ്തു കിഴക്കേതിൽ, മുഹമ്മദ് ഹനീഫ പടിപ്പുര, മുഹമ്മദ് സമീർ.വി, അജിത് കുമാർ.വി, സുരാദേവി.ഇ.ആർ, സുൽഫത്ത് ബീഗം, റെജീന അൻസാർ, ബാങ്ക് സെക്രട്ടറി ഇൻചാർജ് നാസർ കാരാടൻ എന്നിവർ സംസാരിച്ചു.