പെരിന്തൽമണ്ണ: പെരിന്തൽമണ്ണ മുനിസിപ്പാലിറ്റി വാർഡ്-29 കുന്നപ്പള്ളി കൊല്ലക്കോട്മുക്കിൽ താമസിക്കുന്ന അമ്പതിൽ പരം കുടുംബങ്ങൾ അനുഭവിക്കുന്ന രൂക്ഷമായ കുടിവെള്ളക്ഷാമത്തിന് ശാശ്വത പരിഹാരമായി. പെരിന്തൽമണ്ണ സർവ്വീസ് സഹകരണ ബാങ്ക് വകയായി കുഴൽ കിണർ, പൈപ്പ് ലൈൻ, വെള്ള ടാങ്ക് എന്നിവ നൽകി. ബാങ്ക് നടത്തുന്ന വിവിധ ക്ഷേമപ്രവർത്തനങ്ങളുടെ ഭാഗമായിട്ടാണ് ഇത് നടപ്പിലാക്കിയത്. പ്രസ്തുത ചടങ്ങിൻ്റെ ഉദ്ഘാടനം ബാങ്ക് പ്രസിഡണ്ട് പച്ചീരി ഫാറൂക്ക് അവർകൾ നിർവ്വഹിച്ചു. മുനിസിപ്പൽ കൗൺസിലർ ഫാസിൽ കക്രൻ അദ്ധ്യക്ഷത വഹിച്ചു. ആശംസകൾ നേർന്ന് കൊണ്ട് ബാങ്ക് സെക്രട്ടറി നാസർ കാരാടൻ, ഫൈസൽ മാസ്റ്റർ, റഊഫ് തങ്കയത്തിൽ, ജാഫർ മാങ്കടക്കുഴിയിൽ, ബാവ, ഉനൈസ് മണ്ണേങ്ങൽ, ഹനീഫ ഒറവംപുറം, സൈതലവി പൂക്കാട്ട് തൊടി, സൈനുദ്ധീൻ പുതുക്കുടി, അബുതാഹിർ അണ്ണകുന്നൻ, തെക്കത്ത് ഉസ്മാൻ, നവാസ് തോട്ടം എന്നിവർ പ്രസംഗിച്ചു.
