• servicebankpmna@gmail.com
  • Mon to Sat : 8:00 am to 8:00 pm

Detail Page

പെരിന്തൽമണ്ണ സർവ്വീസ് സഹകരണ ബാങ്ക് വിദ്യാർത്ഥികൾക്കുള്ള പഠനോപകരണ തൽകി.

പെരിന്തൽമണ്ണ : പെരിന്തൽമണ്ണ നഗരസഭാ പരിധിയിലെ നിർദ്ധനരായ വിദ്യാർത്ഥികൾക്ക് പെരിന്തൽമണ്ണ സർവ്വീസ് സഹകരണ ബാങ്ക് നൽകുന്ന പഠനോപകരണ വിതരണം തുടങ്ങി. മുനിസിപ്പാലിറ്റിയിലെ 7 കേന്ദ്രങ്ങളിൽ പഠനോപകരണം വിതരണം ചെയ്യും. പൊന്ന്യാകുർശി മേഖലയിലെ വിതരണ ഉദ്ഘാടനം മുനിസിപ്പൽ ചെയർപേഴ്സൺ പച്ചീരി സുരയ്യ ഫാറൂക്ക് അവർകൾ നിർവ്വഹിച്ചു. ചടങ്ങിൽ ബാങ്ക് പ്രസിഡണ്ട് പച്ചീരി ഫാറൂഖ് അദ്ധ്യക്ഷത വഹിച്ചു. ആശംസകൾ നേർന്ന് കൊണ്ട് മുനിസിപ്പൽ കൗൺസിലർ കെ.എം.റാഷിക്ക്, മുസ്തഫ ചേലാക്കോടൻ, മുഹമ്മദാലി കല്ലിങ്ങൽ, മൊയ്തുണ്ണി.സി, സമദ് മലയനകത്ത്, ഇസ്മായിൽ മാസ്റ്റർ, രാജേഷ്, ബാങ്ക് വൈസ് പ്രസിഡണ്ട് എ.ആർ.ചന്ദ്രൻ, ഡയറക്ടർമാരായ സി.അബ്ദുൽ നാസർ, മൊയ്തു കിഴക്കേതിൽ, മുഹമ്മദ് ഹനീഫ പടിപ്പുര, മുഹമ്മദ് സമീർ.വി, അജിത് കുമാർ.വി, സുരാദേവി.ഇ.ആർ, സുൽഫത്ത് ബീഗം, റെജീന അൻസാർ, ബാങ്ക് സെക്രട്ടറി നാസർ കാരാടൻ എന്നിവർ സംസാരിച്ചു.