പെരിന്തൽമണ്ണ : പെരിന്തൽമണ്ണ നഗരസഭാ പരിധിയിലെ നിർദ്ധനരായ വിദ്യാർത്ഥികൾക്ക് പെരിന്തൽമണ്ണ സർവ്വീസ് സഹകരണ ബാങ്ക് നൽകുന്ന പഠനോപകരണ വിതരണം തുടങ്ങി. മുനിസിപ്പാലിറ്റിയിലെ 7 കേന്ദ്രങ്ങളിൽ പഠനോപകരണം വിതരണം ചെയ്യും. ജൂബിലി മേഖലയിലെ വിതരണ ഉദ്ഘാടനം അഡ്വ.എം.റഹ് മത്തുള്ള എം.എൽ.എ അവർകൾ നിർവ്വഹിച്ചു. ചടങ്ങിൽ ബാങ്ക് പ്രസിഡണ്ട് പച്ചീരി ഫാറൂഖ് അദ്ധ്യക്ഷത വഹിച്ചു. ആശംസകൾ നേർന്ന് കൊണ്ട് മുനിസിപ്പൽ കൗൺസിലർമാരായ ഇ.പി.അരുൺ, നസീമ ഫിറോസ് പച്ചീരി, ബ്ലോക്ക് കോൺഗ്രസ് പ്രസിഡണ്ട് ആനന്ദൻ അരഞ്ഞിക്കൽ, ഇർഷാദ്.സി, ഷഫീക്ക്, ഹംസപ്പ, അസൈനു ചേനാടൻ, ഫിറോസ് പച്ചീരി, ഇബ്രാഹിം, രാജേഷ്, ബാങ്ക് വൈസ് പ്രസിഡണ്ട് എ.ആർ.ചന്ദ്രൻ, ഡയറക്ടർമാരായ സി.അബ്ദുൽ നാസർ, മൊയ്തു കിഴക്കേതിൽ, മുഹമ്മദ് ഹനീഫ പടിപ്പുര, മുഹമ്മദ് സമീർ.വി, അജിത് കുമാർ.വി, സുരാദേവി.ഇ.ആർ, സുൽഫത്ത് ബീഗം, റെജീന അൻസാർ, ബാങ്ക് സെക്രട്ടറി നാസർ കാരാടൻ എന്നിവർ സംസാരിച്ചു
