പെരിന്തൽമണ്ണ : പെരിന്തൽമണ്ണ സർവ്വീസ് സഹകരണ ബാങ്ക് പെരിന്തൽമണ്ണ സെൻട്രൽ ജി.എം.എൽ.പി. സ്കൂളിന് പച്ചക്കറി തോട്ടം തുടങ്ങുന്നതിന് ഗ്രോ ബാഗും, പച്ചക്കറി തൈകളും വിതരണം ചെയ്തു. വിതരണ ഉദ്ഘാടനം ബാങ്ക് പ്രസിഡണ്ട് പച്ചീരി ഫാറൂക്ക് ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ പി.ടി.എ. പ്രസിഡണ്ട് മൻസൂർ നെച്ചിയിൽ അദ്ധ്യക്ഷത വഹിച്ചു. പദ്ധതി വിശദീകരിച്ചു കൊണ്ട് വൈസ് പ്രസിഡണ്ട് എ.ആർ.ചന്ദ്രൻ, ആശംസകൾ നേർന്ന് കൊണ്ട് ഡയറക്ടർ അബ്ദുൽ നാസർ.സി, സ്റ്റാഫ് പ്രതിനിധി അനിൽരാജ് എന്നിവർ സംസാരിച്ചു. ഹെഡ്മിസ്ട്രസ് എം.പി.ശ്രീദേവി സ്വാഗതവും, സ്റ്റാഫ് പ്രതിനിധി പി.പ്രമീള നന്ദിയും പറഞ്ഞു.