പെരിന്തൽമണ്ണ : പെരിന്തൽമണ്ണ സർവ്വീസ് സഹകരണ ബാങ്ക് 2024-25 വർഷത്തെ വാർഷിക പൊതുയോഗം നടത്തി. ബാങ്ക് പ്രസിഡണ്ട് പച്ചീരി ഫാറൂക്ക് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡണ്ട് എ.ആർ. ചന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി നാസർ കാരാടൻ റിപ്പോർട്ട് അവതരിപ്പിച്ചു. 2024-25 വർഷത്തെ ഓഡിറ്റ് സർട്ടിഫിക്കറ്റ് പ്രകാരം ബാങ്കിന് 7 കോടി 47 ലക്ഷം രൂപ അറ്റലാഭമുണ്ട്. ബാങ്കിലെ എ ക്ലാസ് മെമ്പർമാർക്ക് 25% ലാഭവിഹിതം പ്രഖ്യാപിച്ചു. കെ.പി.സി.സി. സെക്രട്ടറി വി.ബാബുരാജ്, ബാങ്ക് ഡയറക്ടർമാരായ മമ്മി ചേരിയിൽ, സി.അബ്ദുൽ നാസർ, മൊയ്തു കിഴക്കേതിൽ, മുഹമ്മദ് ഹനീഫ പടിപ്പുര, മുഹമ്മദ് സമീർ.വി, അജിത് കുമാർ.വി, സുരാദേവി.ഇ.ആർ, സുൽഫത്ത് ബീഗം, റെജീന അൻസാർ എന്നിവർ സംസാരിച്ചു. ചർച്ചയിൽ പങ്കെടുത്ത് കൊണ്ട് എ ക്ലാസ് അംഗങ്ങളായ മുഹമ്മദ് ഇർഷാദ്.സി, ഹമീദ് മേലേതിൽ, കുഞ്ഞി മുഹമ്മദ് കൂരിയാടൻ, ആനന്ദൻ അരഞ്ഞിക്കൽ, മുസ്തഫ പാക്കത്ത് എന്നിവർ സംസാരിച്ചു.
